 
അടൂർ : പാർത്ഥസാരഥി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്നലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രതന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ കൊടിയേറ്റ് നിർവഹിച്ചത്. കൊവിഡ് സാഹചര്യത്തിൽ ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകു. കൊടിയേറ്റ് സദ്യയും അന്നദാനവും, സ്റ്റേജ് പരിപാടികളും സൂര്യനാരായണ പൊങ്കാലയും മറ്റ് ഉത്സവാഘോഷങ്ങളും നടത്തേണ്ടതില്ലെന്ന് ഉത്സവകമ്മിറ്റി തീരുമാനിച്ചു. ക്ഷേത്ര പൂജകൾ, വഴിപാടുകൾ, ഉത്സവബലി, കൊടിയിറക്ക്, ആറാട്ട് തുടങ്ങിയ ക്ഷേത്രാചാരച്ചടങ്ങുകൾ മാത്രമേ ഉണ്ടാകു.