obit
എം.ടി വിനോദ്

റാന്നി: ക്രഷർ യൂണിറ്റിൽ പാറ മാറ്റുന്ന ടോറസ് ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കൽ ക്രഷർ യൂണിറ്റിലെ ഡ്രൈവർ നെടുങ്കണ്ടം കല്ലാർ തണ്ണിമൂട് ബ്ലോക്ക് നമ്പർ 39ൽ മീനാക്ഷിഭവൻ വി.കെ തങ്കപ്പന്റെ മകൻ എം.ടി വിനോദ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടാണ് സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരിമാറ്റുന്ന പാറ ക്രഷർ യൂണിറ്റിലേക്ക് ലോറിയിലെത്തിക്കുന്ന ജോലിയാണ് വിനോദ് ചെയ്തിരുന്നത്. ലോറി ഊഴമായിട്ടും എത്താതായതോടെ ജോലിക്കാരെത്തി നോക്കുമ്പോൾ വാഹനത്തിൽ വീണുകിടക്കുകയായിരുന്നു വിനോദ്. വെച്ചൂച്ചൂറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.വെച്ചൂച്ചിറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.സംസ്‌കാരം നടത്തി.ഭാര്യ: അനിജ.മകൾ: മീനാക്ഷി.