ക​ല​ഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 314 -ാം ന​മ്പർ ശാഖയിലെ ശ്രീ​നാ​രാ​യ​ണ ഗു​രു​ക്ഷേ​ത്ര​ത്തി​ലെ പത്താമത് പ്ര​തി​ഷ്ഠാ വാർ​ഷി​കം 7ന് നടക്കും. വെ​ളു​പ്പി​ന് 5 ന് ന​ട​തു​റ​പ്പ്, ഗു​രു​ദേ​വ​സു​പ്ര​ഭാ​തം, 5.30 ന് ഗ​ണ​പ​തി​ഹോ​മം, 6 ന് അ​ഭി​ഷേ​കം, ന​വ​ക​പ​ഞ്ച​ഗ​വ്യ​ക​ല​ശ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം, ക​ല​ശ​മേ​ളം. 9.30 ന് പ​താ​ക ഉ​യർ​ത്തൽ, വൈ​കി​ട്ട് 5.30 ന് പു​ഷ്​പാ​ഭി​ഷേ​കം,​ പു​ഷ്​പാ​ഭി​ഷേ​ക സ​മർ​പ്പ​ണം . 6.30 ന് ദീ​പ​ക്കാ​ഴ്​ച, ദീ​പാ​രാ​ധ​ന. 7.30 ന് പ്ര​സാ​ദ​വി​ത​ര​ണം . പ്ര​ഭാ​ഷ​ണം, അ​ന്ന​ദാ​നം, വി​ദ്യാർ​ത്ഥി​ക​ളെ ആ​ദ​രി​ക്കൽ, അ​വാർ​ഡ് വി​ത​ര​ണം എ​ന്നി​വ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ മാ​റ്റിവ​ച്ചതാ​യി ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു.