തിരുവല്ല: പുത്തൻ നിബന്ധനകളോടെ നടപ്പാക്കുന്ന കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി നെൽകാർഷിക മേഖലയിലെ കർഷകരെ വലയ്ക്കുന്നതാണെന്നും നടപടികളുടെ സങ്കീർണ ഒഴിവാക്കി പദ്ധതി ലളിതമായി നടപ്പാക്കണമെന്നും കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംസ്കാരസാഹിതി ജില്ലാ ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് ചാത്തങ്കേരി മുഖ്യപ്രഭാഷണം നടത്തി. ക്രിസ്റ്റഫർ ഫിലിപ്പ്, സണ്ണി തോമസ്, തോമസ് കോവൂർ, റോയി വർഗീസ്, മാത്യുഉമ്മൻ, ഷാജി പതിനാലിൽ, സന്ദീപ്തോമസ്, ആനന്ദദാസ്, എം.എസ് സുനിൽകുമാർ, സാബു വലിയവീടൻ എന്നിവർ പ്രസംഗിച്ചു.