vinson-thomas-chirakkala
വാര്യാപാരത്ത് കുടുംബശ്രീ ചിക്കൻ ഫാം പഞ്ചായത്തംഗം വിൻസൻ താേമസ് ചിറക്കാല ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡിൽ കുടുംബശ്രീ സംരംഭമായ തനിമ കേരള ചിക്കൻ ഫാം പ്രവർത്തനം ആരംഭിച്ചു. വാര്യാപുരം വാർഡ് അംഗം വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.മഞ്ജു, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ സുലേഖ കാസിം,ശ്യാമള വിജയൻ, ലത സുരേഷ്, സുനി ജോർജ്, ലേഖ അജയൻ, രൂത്ത് മാത്യൂ, തനിമ കേരള ചിക്കൻ സംരംഭക യമുന സന്തോഷ്, സന്തോഷ് ചിറക്കടവിൽ, ഫിലിപ്പ് മേമന എന്നിവർ പ്രസംഗിച്ചു.