
പത്തനംതിട്ട : ഭിന്നശേഷിക്കാർക്ക് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ 4 ശതമാനം സംവരണം നടപ്പാക്കണമെന്ന കോടതിവിധിയെ തുടർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് എയ്ഡഡ് സ്‌കൂൾ നിയമനത്തിന് വ്യക്തമായ ഉത്തരവുകൾ നൽകാത്തതിനാൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അയ്യായിരത്തോളം അദ്ധ്യാപകർ നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നിയമനാംഗീകാരവും ശമ്പളവും ലഭിക്കത്തക്കവിധം പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.ബിനു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ ഉദ്ഘാടനംചെയ്തു. റെനി ആനി, ബൈജു തോമസ്, ഷൈനി മാത്യു, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു