മ​ല്ല​പ്പ​ള്ളി: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗൺ​സി​ലിൽ അ​ഫി​ലി​യേ​റ്റ് ചെ​യ്​തി​ട്ടു​ള്ള മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി​ക​ളി​ലെ ലൈ​ബ്രേ​റി​യൻ മാർ​ക്ക് 2021- 22 വർ​ഷ​ത്തെ ഒ​ന്നാം ഗ​ഡു ലൈ​ബ്രേ​റി​യൻ അ​ല​വൻ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചു. ബ​ന്ധ​പ്പെ​ട്ട ലൈ​ബ്ര​റി​ക​ളു​ടെ പ്ര​സി​ഡന്റ്, സെ​ക്ര​ട്ട​റി ലൈ​ബ്രേ​റി​യൻ എ​ന്നി​വ​രിൽ ആ​രെ​ങ്കി​ലും ര​സീ​ത് ഹാ​ജ​രാ​ക്കി തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു അ​റി​യി​ച്ചു.