തിരുവല്ല: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18 മുതൽ 60 വയസുവരെയുള്ള സ്ത്രീകൾക്കായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തുന്നു. നാളെ രാവിലെ 9 മുതൽ 2 വരെ പുഷ്പഗിരി ആശുപത്രി ഒ.പി വിഭാഗത്തിലാണ് ക്യാമ്പ്. കാൻസർ രോഗസാദ്ധ്യതാ നിർണയം, ബോധവത്കരണം , സ്തനങ്ങൾ, വായ, തൈറോയ്ഡ്, ഗർഭാശയ മുഖ കാൻസറുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ, സ്കാനിങ്ങുകൾ, എന്നിവ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കും. ഫോൺ: 9744541776.