പത്തനംതിട്ട: കേന്ദ്ര ബഡ്ജറ്റ് സാധാരണക്കാർക്ക് പ്രയോജനമില്ലാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെയും വിലത്തകർച്ചകൊണ്ട് പൊറുതിമുട്ടിയ കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ബഡ്ജറ്റിൽ നിർദ്ദേശങ്ങളില്ല.
നാണ്യവിളകളുടെയും റബറിന്റെയും വില വർദ്ധിപ്പിക്കുവാനും കൊവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും ആശ്വാസം നൽകുവാനും നിർദ്ദേശങ്ങൾ ഇല്ലാത്തത് പ്രതിഷേധാർഹമാണ്.