പരീക്ഷ ഫലം
മൂന്ന്, നാല് സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം (കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലാ), എൽ.എൽ.എം (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (ലാ ഫാക്കൽറ്റി സി.എസ്.എസ് 202021 ബാച്ച് റഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

സ്‌കൂൾ ഒഫ് ബയോസയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോ സയൻസസ് (2019 അഡ്മിഷൻ സയൻസസ് ഫാക്കൽറ്റി സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.