പത്തനംതിട്ട : ദേശീയപാത 183 എ ഭരണിക്കാവ് അടൂർ റോഡിൽ താഴത്തുമൺ കലുങ്ക് അപകടാവസ്ഥയിലായതിനാൽ ഇതിലൂടെയുളള അനിയന്ത്രിത ഗതാഗതം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 എ,ബി,സി പ്രകാരം 25 ടണ്ണിൽ കൂടുതൽ ഭാരമുളള വാഹനങ്ങൾ ഈ കലുങ്കിലൂടെ കടന്നു പോകുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.