pension

പത്തനംതിട്ട : കേരള ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഈ മാസം 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ഹോം മസ്റ്ററിംഗ് നടത്താനാകും. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണെന്ന് പത്തനംതിട്ട പ്ലാന്റേഷൻ ജില്ലാഎക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2223069.