പന്തളം: എസ്.എൻ .ഡി.പി യോഗം കുളനട കൈപ്പുഴ 67-ാം നമ്പർ ശാഖാ യോഗം വക ശ്രീനാരായണ ഗുരുമന്ദിരത്തിലെ 26-ാമത് പ്രതിഷ്ഠാ വാർഷിക തിരുവുത്സവം നാളെ നടക്കും. രാവിലെ 5 .30 ന് കലശപൂജ, 8 ന് ശാഖാ പ്രസിഡന്റ് വി. കെ. ദിവാകരൻ പതാക ഉയർത്തും. 8. 15 ന് ഗണപതി പൂജ, 8.30 ന് ഭാഗവത പാരായണം, വൈകിട്ട് 4ന് അനുമോദന സമ്മേളനം. പി.എച്ച് .ഡി നേടിയ ഡോ.അനുപമ ബിനോയിയെ പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് അനുമോദിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ശാഖാ പ്രസിഡന്റ് വി. കെ ദിവാകരൻ, സെക്രട്ടറി പി. എൻ. ആനന്ദൻ എന്നിവർ പ്രസംഗിക്കും. 5 ന് ശ്രീനാരായണ കൃതികളുടെ ആലാപനം. 6.30ന് ഗുരുപൂജ അർച്ചന, ദീപക്കാഴ്ച, തിരുസന്നിധിയിൽ പറയിടീൽ. മെഴുവേലി വാസുദേവൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ശ്രീനാരായണ ദർശനം കടുംബ ജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ച് 7 ന് അഡ്വ. സോജി മെഴുവേലി പ്രഭാഷണം നടത്തും.