പന്തളം: മുടിയൂർക്കോണം ഗുരുക്കശേരിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ശനിയാഴ്ച ക്ഷേത്രതന്ത്രി ഇപ്പോൺ ചേന്ദമംഗലത്തില്ലം പരമേശ്വരൻ ഭട്ടതിരിയുടെയും മേൽശാന്തി മുവാറ്റുപുഴ ഇടമന ഇല്ലത്ത് ജയൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തും.രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, 9 ന് കലശപൂജ, കലശാഭിഷേകം, 10 ന് നൂറുംപാലും, 12.30ന് അന്നദാനം 6.30 ന് ദീപക്കാഴ്ച്ച, 7 ന് ഭഗവതിസേവ, 7.30 ന് ഭജന.