പത്തനംതിട്ട: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിൽ മികവ് അടിസ്ഥാനമാക്കി കുട്ടികൾക്ക് ശിഷ്യശ്രേഷ്ഠ പുരസ്‌കാരം നൽകുമെന്ന് റിട്ട. അദ്ധ്യാപകനായ കെ.ജി. റെജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അറിവുകൾക്കൊപ്പം കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത കൂടി അടിസ്ഥാനമാക്കിയാണ് അവാർഡ് തീരുമാനിക്കുക. മൂന്ന് വിഭാഗങ്ങളിലും ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കും അവാർഡ് നൽകും. സംസ്ഥാനാടിസ്ഥാനത്തിൽ പ്രത്യേക ജൂറി വിധി നിർണയം നടത്തും. വിവിധ തലങ്ങളിൽ കുട്ടികൾ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും പഠനമികവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ ചീഫ് കോ ഓർഡിനേറ്റർ, ശിഷ്യശ്രേഷ്ഠ പുരസ്‌കാരം, നളന്ദ, ഇടപ്പരിയാരം, ഇലന്തൂർ എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ- 9048685287