പത്തനംതിട്ട: പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ബഡ്ജറ്റിൽ പദ്ധതികളില്ലാതെ കേന്ദ്ര സർക്കാർ പ്രവാസികളെ അവഗണിച്ചുവെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കൊവിഡ്, അനുബന്ധ രോഗങ്ങൾ എന്നിവ മൂലം വിദേശത്തും നാട്ടിലും മരിച്ച പ്രവാസികളുടെ കണക്കെടുപ്പ് നടത്തി ദുരിതത്തിലായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും അവകാശികൾക്ക് ജോലിയും ലഭ്യമാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.