johny
പി. വൈ. ജോണി

അടൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി.വൈ.ജോണി (65) ആണ് മരിച്ചത്. 28 ന് രാവിലെ എട്ടുമണിയോടെ ജോണി മങ്ങാട് ജംഗ്ഷനിൽ നിന്ന് നടന്നുവരുമ്പോൾ പിന്നിൽ നിന്ന് ഒാടിവന്ന പന്നി കുത്തിമറിക്കുകയായിരുന്നു. ആക്രമണത്തിൽ ടാറിട്ട റോഡിൽ വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബിന്ദു, ബിജി, പരേതനായ ബിനു. മരുമക്കൾ: സന്തോഷ്, അനിത, പരേതനായ ടൈറ്റസ്