 
കോന്നി: ചെങ്ങറ വ്യൂ പോയിന്റിൽ കോന്നി ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച എം.സി.എഫ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങറ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചെങ്ങറ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എം.ടി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ചെങ്ങറ, എം.ടി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു.