മല്ലപ്പളളി: ചവറുകാലായിൽ പരേതനായ സി. എം.മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (93) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് മല്ലപ്പളളി ഹോളി ഇമ്മാനുവേൽ സി.എസ്. ഐ പള്ളിയിൽ. വെണ്ണിക്കുളം വാളക്കുഴി വട്ടക്കാലായിൽ കുടുംബാംഗമാണ്. മക്കൾ:പ്രൊഫ.മാത്യു സി.മാത്യു (കോട്ടയം സി. എം. എസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവി) ,എൽസി, ഡെയ്സി, സൂസി, ജെസി .മരുമക്കൾ: ശാന്തമ്മ മാത്യു (സി.എം. എസ്. ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക), മല്ലപ്പള്ളി തുരുത്തിമേപ്രത്ത് രാജു, കോട്ടയം കടവൂർ ബാബു, റാന്നി എളവെട്ട റോയി, നാരകത്താനി കൊല്ലംപറമ്പിൽ കൊച്ചുമോൻ.