ചെങ്ങന്നൂർ: ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഞായറാഴ്ച അടിച്ചേൽപ്പിച്ച് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ നാളെ വൈകിട്ട് 4 ന് പെന്തകോസ്ത് കൗൺസിൽ ഒഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. മുൻസിപ്പൽ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ഉദ്ഘാടനം ചെയ്യും. പി.സി.ഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് പാസ്റ്റർ തോമസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ സനീഷ് ബ്ലെസൻ, പാസ്റ്റർ ബിനു പി ജോൺ, അനി വെട്ടിയാർ,
സാംസൺ പി.ജയിംസ്, സ്റ്റാൻലി ചാക്കോ, സുരേഷ് തോമസ് എന്നിവർ പ്രസംഗിക്കും.