പ​ന്ത​ളം: എൽ​.ഡി.​എ​ഫ്, ​ യു​.ഡി.​എ​ഫ് കൗൺ​സി​ലർ​മാ​രു​ടെ വാർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ക​സ​ന പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു​ള്ള ഫ​ണ്ട് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. സർ​ക്കാർ നിർ​ദ്ദേ​ശ പ്ര​കാ​രം വി​ക​സ​ന ഫ​ണ്ട് കു​റ​ച്ച​തി​ന് ആ​നു​പാ​തി​ക​മാ​യി വാർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ഹി​തം നി​ശ്ച​യി​ച്ച​തിൽ വി​വേ​ച​ന​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ഗ​ര​സ​ഭാ അ​ദ്ധ്യ​ക്ഷ​യു​ടെ ഓ​ഫി​സിൽ ഇന്നലെ സ​മ​രം ന​ട​ത്തി​യ​ത്. അ​വ​ധി​യി​ലാ​യി​രു​ന്ന അ​സി​സ്റ്റന്റ് എ​ൻജി​നീ​യർ എ​ത്തി​യ​ശേ​ഷം ഇ​ക്കാ​ര്യ​ത്തിൽ പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഒ​രു മ​ണി​ക്കൂർ നീ​ണ്ട പ്രതിഷേധം അവസാനിച്ചത്. ഇ​ന്ന​ലെ രാ​വി​ലെ കൗൺ​സി​ലർ​മാ​രു​ടെ ഓൺ​ലൈൻ കൗൺ​സിൽ വി​ളി​ച്ചി​രു​ന്നു. ഈ സ​മ​യം അദ്​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷി​ന്റെ മു​റി​യി​ലെ​ത്തി​യ കൗൺ​സി​ലർ​മാർ പ​രാ​തി അ​റി​യി​ച്ചു. 1.42 കോ​ടി രൂ​പ​യാ​ണ് സർ​ക്കാർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഈ തു​ക പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാർ​ഡു​ക​ളിൽ മാ​ത്ര​മാ​യി കു​റ​വ് ചെ​യ്​ത​തെ​ന്നാ​യി​രു​ന്നു പ​രാ​തി. 16 വാർ​ഡു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തിൽ തു​ക കു​റ​ഞ്ഞ​ത്.