drone
പേരിശ്ശേരി പടനിലം കിഴക്ക് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പോഷക മിശ്രിതം തളിക്കൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പുലിയൂർ പഞ്ചായത്തിലെ പേരിശ്ശേരി പടനിലം കിഴക്ക് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് പോഷക മിശ്രിതം (സമ്പൂർണ) തളിച്ചു. മുൻനിര സാങ്കേതിക വിദ്യാ പ്രദർശനത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കർഷകരെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 50 ഏക്കർ സ്ഥലത്താണ് പ്രദർശന പരിപാടി നടത്തിയത്. പോഷക മിശ്രിതം ഇലകളിൽക്കൂടി നെൽക്കതിരിലെത്തുമ്പോൾ കൊയ്ത്തിനു പാകമാകുന്ന നെല്ലിന് തൂക്കവും, ദൃഢതയും വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മോധാവി ഡോ. പി. മുരളീധരൻ കാർഷിക മേഖലകളിൽ ഡ്രോണിന്റെ ഉപയോഗ സാദ്ധ്യതകളെക്കുറിച്ച് വിശദീകരിച്ചു. കെ.വി.കെ.യിലെ സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് ഡോ.കെ. സജ്‌ന നാഥ്, പ്രമോദ്, മഞ്ജു എസ്.ആർ. അജി, ജെ. എബി, പി.കെ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.