തിരുവല്ല : അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടോറസ് റവന്യൂ വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി. ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ വൈകിട്ടാണ് പെരിങ്ങരയിൽ പരിശോധന നടത്തിയത്. പെരിങ്ങര ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയിൽ അനധികൃത നിലം നികത്തൽ ശക്തമാകുന്നതായുള്ള നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി തഹസിൽദാർമാരായ രാജേഷ് കുമാർ, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ശക്തമാക്കുമെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.