റാന്നി: റാന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് വഴി ത്രക്കാർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് ഏഴരയോടാണ് സംഭവം. മാമുക്ക് ജംഗ്ഷനിൽ ഒരാളെയും ബൈപ്പാസ് ജംഗ്ഷനിൽ മൂന്നു പേരെയുമാണ് പട്ടി കടിച്ചത്. ഇവർ ആശുപത്രികളിൽ ചികിത്സതേടി.വാഹനത്തിന് പിന്നാലെ എത്തിയാണ് രണ്ടു പേരെ പട്ടി കടിച്ചത്. കടിയേറ്റ എൽബിൻ,ബിജി എന്നിവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് റാന്നി പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുന്നുണ്ട്.