 
ചെങ്ങന്നൂർ: ബാത്ത് റൂമിൽ അബോധാവസ്ഥയിലായ വൃദ്ധനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. നഗരസഭയിലെ അങ്ങാടിക്കൽ പതിനാറാം വാർഡിലെ ജേക്കബ് (85) ആണ് അബോധാവസ്ഥയിലായത്. ബാത്ത് റൂം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വാതിൽ തുറന്ന് ജേക്കബിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.