മല്ലപ്പള്ളി : വായ്പൂര് - കുളത്തകം - എഴുമറ്റൂർ റോഡിന്റെ പണികൾ പൂർത്തിയായി രണ്ട് മാസം കഴിഞ്ഞിട്ടും പലഭാഗത്തും ക്രാഷ് ബാരിയർ സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. 2019 -ലെ ഫ്ലെഡ് ഡാമേജ് പദ്ധതി പ്രകാരം 6.5 കിലോമീറ്റർ വരുന്ന റോഡ് നിർമ്മാണത്തിന് 5.5 കോടി രൂപ നിർമ്മാണ അനുമതി ലഭിച്ചിരുന്നു. 5.5 മീറ്റർ വീതിയുള്ള റോഡിൽ 550 ചതുരശ്ര മീറ്റർ ഇന്റർലോക്ക് കട്ടയുടെ നിർമ്മാണവും 200 മീറ്റർക്രാഷ് ബാരിയറും ഇതിൽ ഉൾപ്പെട്ടിരുന്നു. 2021 ഡിസംബറിൽ പണികൾ പൂർത്തിയായെങ്കിലും പ്രധാന അപകട മേഖലകളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചത് നാല് അടിയുള്ള ഇരുമ്പ് തൂണുകളെണെന്ന് പരാതിയുണ്ട്.