 
പത്തനംതിട്ട : അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ 2817 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതൽ പന്തളം മുനിസിപ്പാലിറ്റിയിലും കുറവ് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലുമാണ്. ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്.അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല സമിതിയാണ് സർവേ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്തത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ അടിസ്ഥാനമാക്കി അതിദാരിദ്ര്യരായി കണക്കാക്കുന്ന നിലയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്.