vaccine

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കൊവിഡ് വാക്‌സിൻ ഒരുഡോസിൽ നിറുത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി അറിയിച്ചു. രണ്ടാംഡോസും ബൂസ്റ്റർ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ എടുക്കണം. 15 - 17 പ്രായപരിധിയിലുളള 73.4 ശതമാനം പേർ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും, 45 - 49 പ്രായപരിധിയിലുളള 84 ശതമാനം പേരും, 18 - 44 പ്രായപരിധിയിലുള്ള 72 ശതമാനം പേരും രണ്ടാംഡോസ് സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്കായി നൽകുന്ന ബൂസ്റ്റർ ഡോസ് ഇതുവരെ 30 ശതമാനം പേർ സ്വീകരിച്ചു. കൊവിഡ് രോഗബാധിതർ മൂന്നുമാസം കഴിഞ്ഞുമാത്രമേ വാക്‌സിൻ സ്വീകരിക്കാവൂ. വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും രോഗത്തിന്റെ സങ്കീർണതകളും ഒഴിവാക്കുന്നതിനായി അർഹരായ എല്ലാവരും എത്രയുംവേഗം വാക്‌സിൻ എടുത്ത് സുരക്ഷിതരാകണമെന്ന് ഡി.എം.ഒ അറിയിച്ചു.