പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയറും. രാത്രി 8.26 നും 9 നും മദ്ധ്യേ തന്ത്രി അടിമുറ്റത്ത് മഠം ശ്രീദത്ത് ഭട്ടതിരിയുടെ മുഖ്യകാർമ്മികതത്വത്തിലാണ് കൊടിയേറ്റ്. 13 ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരങ്ങൾക്ക് മാത്രം മുൻതൂക്കം നൽകിയായിരിക്കും ഇത്തവണത്തെ ഉത്സവമെന്ന് ഭാരവാഹികൾ പറഞ്ഞു.