
പത്തനംതിട്ട : കെൽട്രോണിന്റെ അടൂരിലെ നോളജ് സെന്ററിൽ നടത്തിവരുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ അംഗീകരിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ ആറ് മാസം), വേഡ് പ്രോസസിംഗ് ഡേറ്റാ എൻട്രി (മൂന്നുമാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജി എന്നീ അഡ്വാൻസ്ഡ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, അടൂർ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8547632016, 04734229998.