പത്തനംതിട്ട : കേന്ദ്ര ഗവൺമെന്റിന്റെ പുതിയ റബർ ആക്ട് റബർ ബോർഡിന്റെ അധികാരങ്ങൾ നഷ്ടപ്പെടുത്തുമെന്നും കർഷകർക്ക് ദോഷം ചെയ്യുമെന്നും കർഷക കോൺഗ്രസ് ആരോപിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുന്മാരായ മലയാലപ്പുഴ വിശ്വംഭരൻ, വി.എം ചെറിയാൻ, പഴകുളം സതീഷ്, വി. രാമചന്ദ്രൻ നായർ, തോമസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.വി രാജൻ, അജി അലക്‌സ്, ജോജി കഞ്ഞിക്കുഴി, ജോസ് ഇല്ലിരിക്കൽ, ജോൺ വാലയിൽ, ജനറൽ സെക്രട്ടറിമാരായ നജീർ പന്തളം, എം. അനിലാ ദേവി, സലീം പെരുനാട്, വല്ലാറ്റൂർ വാസുദേവൻ പിള്ള, ഷൂജ പന്തളം, എന്നിവർ സംസാരിച്ചു.