ee

പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ മിഷനിലൂടെ നഗരസഭകളിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി യോഗ്യതയുളളവർക്കായുളള ഇലക്ട്രീഷ്യൻ കോഴ്‌സ് അടൂർ എൻജിനീയറിംഗ്‌ കോളേജിൽ ഉടൻ ആരംഭിക്കും. നഗരസഭ പ്രദേശത്തു സ്ഥിര താമസക്കാരായ 18 നും 35 വയസിനുമിടയിൽ പ്രായമുളളവർക്ക് പത്തിന് മുമ്പ് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526627305, 8547117112 .