ll

പത്തനംതിട്ട : നഗരസഭയിൽ പുതിയ ലൈസൻസ് അനുവദിക്കുന്നതിനും 2022 - 23 വർഷത്തെ ലൈസൻസ് ഫീസ് പുതുക്കുന്നതിനും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിയുടെ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, അവസാന വർഷം ലൈസൻസ് അടച്ചതിന്റെ കോപ്പി (പുതുക്കുന്നതിന്), മാലിന്യ സംസ്‌കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനം സംബന്ധിച്ച വിവരണം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. നിലവിൽ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്തവർക്കുള്ള സൗകര്യം നഗരസഭാ ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട്.