04-sob-peter-oommen
പീറ്റർ ഉമ്മൻ

മല്ലപ്പള്ളി പരിയാരം: വിമുക്തഭടൻ മാവിള പീറ്റർ ഉമ്മൻ (തങ്കച്ചൻ-79) നിര്യാതനായി. സംസ്‌കാരം പിന്നീട്. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മല്ലപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മല്ലപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, ജില്ലാ സൈനിക് വെൽഫെയർ ബോർഡ് മെമ്പർ, ജി. എം. എം ഹോസ്പിറ്റൽ ട്രഷറർ, മല്ലപ്പള്ളി പഞ്ചായത്ത് എക്‌സ് സർവീസ് ലീഗ് പ്രസിഡന്റ് വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:മല്ലപ്പള്ളി പൗവ്വത്തികുന്നേൽ ലില്ലിക്കുട്ടി. മക്കൾ: പീറ്റർ ടിജു, എബ്രഹാം ടിബു (ഫെഡക്‌സ് ബംഗളുരു), ടിനു സൂസൻ പീറ്റർ (അബുദാബി). മരുമക്കൾ: കറുകച്ചാൽ മോടയിൽ മേരി ജോർജ്, തുരുത്തിക്കാട് പോഴിയിൽ റെനി, കോടുകുളഞ്ഞി ആര്യാട്ട് ജിജി.