പത്തനംതിട്ട : പറക്കോട് ഐവർകാല റോഡിൽ വയലിൽകടപടി ഭാഗത്ത് പൈപ്പ് കൾവർട്ടിന്റെ പണി നടക്കുന്നതിനാൽ ഇന്നും നാളെയും ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. നിലയ്ക്കമുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ അന്തിച്ചിറ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞും, അടൂർമണ്ണടി റോഡിൽ കളത്തട്ട് ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ ചിറ്റാണിമുക്ക് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞും പോകണമെന്ന് പന്തളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.