റാന്നി: അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അടിച്ചിപ്പുഴ സ്വദേശി വടക്കേതിൽ വീട്ടിൽ വിജയൻ(43) ആണ് മരിച്ചത്. കോളനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കണ്ടത്.ഭാര്യ ഉപേക്ഷിച്ചു പോയ വിജയൻ സഹോദരി ശ്യാമളയ്ക്കും മാതാവ് സരോജനിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.പരേതനായ ഗോപിയാണ് പിതാവ്.റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.