തിരുവല്ല: കൊവിഡും പ്രളയവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട വ്യാപാരികൾക്ക് ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച കെട്ടിട വാടകയിളവ് സർക്കാരിതര കെട്ടിട ഉടമകളും പ്രവർത്തികമാക്കണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. എം.കെ. വർക്കി, മാത്യൂസ് ജേക്കബ്, കെ.കെ.രവി, ഷിബു വർഗീസ്, ജോൺസൺ തോമസ്, ആർ.ജനാർദ്ധനൻ, ബിനു എബ്രഹാം, പി.എസ് നിസാം, ജി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.