faiju
ഫൈജു

ചെങ്ങന്നൂർ: വീട്ടിൽ സൂക്ഷിച്ച 1.3 കിലോ കഞ്ചാവുമായി കൊല്ലകടവ് പള്ളികിഴക്കേതിൽ ഫൈജു (46) നെ പൊലീസ് പിടികൂടി. വെണ്മണി പൊലീസ് ഇൻസ്‌പെക്ടർ ജി. രമേശിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 4.30നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.