തിരുവല്ല: എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ബിനു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. റെനി ആനി, ബൈജു തോമസ്, ഷൈനി മാത്യു, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു