m

പത്തനംതിട്ട: മാരാമൺ കൺവെൻഷൻ,മഞ്ഞനിക്കര പെരുന്നാൾ,ചെറുകോൽപ്പുഴ കൺവെൻഷൻ,മാക്കാംകുന്ന് കൺവെൻഷൻ തുടങ്ങിയവ നടത്തേണ്ട സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ആരാധനാ സൗകര്യം അനുവദിക്കണമെന്ന് നാഷണൽ വൈഡർ എക്യൂമെനിക്കൽ അലയൻസ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് ഓർഗനൈസർ റോയി നെല്ലിക്കാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.