അടൂർ : എസ്. എൻ. ഡി. പി യോഗം അട‌ൂർ യൂണിയനിലെ 1255-ാം നമ്പർ പാറക്കര ഇടമാലി ശാഖാ ഗുരുമന്ദിരത്തിലെ 53-ാമത് പ്രതിഷ്ഠാ വാർഷികവും മകരചതയ ആഘോഷവും കൊവിഡ് നിയന്ത്രണങ്ങളോടെ നടത്തി. ശാഖായോഗം പ്രസിഡന്റ് സ്നേഹലത സത്യദാസ് പതാക ഉയർത്തി. തുടർന്ന് ഗുരുഭാഗവതപാരായണം, പ്രസാദവിതരണം ,ദീപാരാധന, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു.