ചെങ്ങന്നൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ എത്രയും പെട്ടന്ന് പരിഹരിച്ചു കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി.ബിജു ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിയ്ക്കൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡന്റ് ഷിജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.എം.സുലേഖ, സീമ.പി.ജോൺ, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.