ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക എത്രയും വേഗം അനുവദിച്ച് നൽകണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജനുവരി മുതൽ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലായ് മുതൽ ലഭിക്കേണ്ട മൂന്നു ശതമാനവും ഉൾപ്പടെ അഞ്ചുശതമാനം കുടിശ്ശികയാണ് നിലവിലുള്ളത്. ഈ സാമ്പത്തിക വർഷം കേന്ദ്രം അനുവദിക്കാനുള്ള മൂന്നു ശതമാനവും കൂടിയാകുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടകിശിക എട്ട് ശതമാനമാകുമെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ്, ജനറൽ സെക്രട്ടറി എ. പ്രകാശ്, ട്രഷറർ ടി. ദേവാനന്ദൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.