ആലപ്പുഴ: ലഹരി വർജ്ജന മിഷനായ വിമുക്തിയുടെ ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലയുടെ ബിരുദാനന്തര ബിരുദം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം ജനുവരി ഒന്നിന് 23നും 60നും മദ്ധ്യേ. പ്രതിമാസ മാസ ശമ്പളം 50,000 രൂപ. അപേക്ഷകൾ ഫെബ്രുവരി 20നകം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9447178056.