ചെങ്ങന്നൂർ: അമ്മ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ബി.എം.എസ്. നേതാവായ മകൻ അറസ്റ്റിൽ. ബി.എം.എസ് ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ളാകശേരി ശാന്ത ഭവനത്തിൽ സുരേഷ്‌കുമാർ (50) നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ശാന്തകുമാരിയമ്മ (76) നൽകിയ പരാതിയിന്മേൽ കോടതി ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടാക്കിയിരുന്നു. ചെങ്ങന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യു ബുധനാഴ്ച്ച രാത്രിയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. റിമാൻഡു ചെയ്തു.