 
ചെങ്ങന്നൂർ: വെണ്മണി ചാത്തന്റെ 62-ാമത് രക്തസാക്ഷിത്വ വാർഷികം സി.പി.എം വെണ്മണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.സി.കെ ഉദയകുമാർ, എം.കെ മനോജ്, പി.ആർ രമേശ് കുമാർ, ജയിംസ് ശാമുവേൽ, കെ.എസ് ഷിജു, കെ.ആർ മുരളിധരൻ പിള്ള, ടി.കെ സോമൻ, കെ.എസ് ഗോപാലകൃഷ്ണൻ, ജെബിൻ പി.വർഗീസ്, വി.സി കുഞ്ഞുകുട്ടി, ഡി.രാജൻ, ടി.സി സുനിമോൾ, മഞ്ജുള ദേവി, സ്വാഗതസംഘം കൺവീനർ നെൽസൺ ജോയി, സജി കെ.തോമസ് എന്നിവർ സംസാരിച്ചു.