ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഉളയശേരിൽ കളരിയമ്പല കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും സർപ്പാരാധന മഹോത്സവവും 5 മുതൽ 16 വരെ നടക്കും. പ്രതിഷ്ഠാ ദിനമായ 5ന് രാവിലെ 5ന് പളളിയുണർത്തൽ, 5.30ന് നിർമ്മാല്യം, 6ന് പ്രഭാതഭേരി, 6.30ന് ഗണപതിഹോമം, 7.30ന് ഉഷപൂജ, 9ന് കലശപൂജ, അഭിഷേകം,11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് അത്താഴപൂജ, നടയടപ്പ് എന്നിവ നടക്കും. 7മുതൽ ആരംഭിക്കുന്ന സ‌ർപ്പാരാധന മഹോത്സവത്തിൽ പതിവ് പൂജകൾക്ക് പുറമേ കാപ്പ് കെട്ട്,നൂറുംപാലും, പൊങ്കാല എന്നിവ നടക്കും.