r
രാജീവ് മാത്യു

പത്തനംതിട്ട: വിദേശത്ത് പോകാൻ വിവിധ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തു കൊടുക്കുന്നതിനായി 1,16,000 രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുല്ലാട് ആലുംമൂട്ടിൽ രാജീവ് മാത്യു (39) വിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള മൂന്ന് പേരിൽ നിന്ന് 46,000 രൂപ, 35000, 35000 എന്നിങ്ങനെയാണ് തുക തട്ടിയെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് സി.ഐ ജി.സുനിൽ, എസ്.ഐ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.