പന്തളം : മദ്ധ്യവയസ്‌കയുടെ രണ്ടര പവൻ സ്വർണമാല ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചു, പന്തളം, എൻ.എസ്.എസ് ട്രെയിനിങ് കോളേജിലെ താത്കാലിക ജീവനക്കാരി കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണി (54) യുടെ മാലയാണ് അപഹരിച്ചത്. ഇന്നലെ വൈകിട്ട് 3.45നാണ് സംഭവം. ജോലി കഴിഞ്ഞ് കോളേജിന് സമീപത്തു നിന്ന് കടയ്ക്കാട്ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിൽക്കൂടി സഹോദരി ശാന്തമ്മയ്ക്കൊപ്പം പോവുകയായിരുന്നു.എതിർദിശയിൽ നിന്ന് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് കഴുത്തിൽ കിടന്ന മാല അപഹരിക്കുകയായിരുന്നു. പൊലിസ് കേസെത്തു. എസ്.ഐ.ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു