04-sob-ks-ninan
കെ.എസ്.നൈനാൻ

തിരുവല്ല: കേരളത്തിലെ എൽ. ഐ. സിയുടെ ആദ്യത്തെ ചെയർമാൻസ് ക്ലബ് മെമ്പറും കേരളത്തിലെ ആദ്യ കോടിപതിയും, ഇരട്ട കോടിപതിയും പ്രീമിയം കോടിപതിയും, എൽ.ഐ.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ച
ഓൾ ഇന്ത്യ ഏജന്റ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ആയിരുന്ന കോളഭാഗത്ത് കെ.എസ്.നൈനാൻ (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാർത്തോമാ സഭയുടെ മുൻ സുവിശേഷ പ്രസംഗ സംഘം മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. റാന്നി നിലക്കൽ ഭദ്രസന കൗൺസിൽ അംഗമായിരുന്നു. ഭാര്യ: ഇലന്തൂർ കടയ്ക്കൽ റേച്ചൽ നൈനാൻ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. സാമുവൽ. കെ. നൈനാൻ (കോളഭാഗത്ത് ഡെന്റൽ സ്‌പെഷ്യാലിറ്റി സെന്റർ), ജോർജ്. കെ. നൈനാൻ (എൽ. ഐ. സി., എം. ഡി. ആർ.ടി. മെമ്പർ) വർഗീസ്. കെ. നൈനാൻ (കോളഭാഗത്ത് ഡിസ്ട്രിബ്യൂട്ടേഴ്‌സ്). മരുമക്കൾ : ഡോ. മായ മത്തായി വരികളത്തിൽ, തിരുവല്ല, ബിജി മാത്യു, കൊയ്ക്കലേത്തു, കോഴഞ്ചേരി, റയിൻസി സുജി ജെയിംസ്, ചമക്കാലയിൽ, തടിയൂർ.